കോട്ടയം : സ്നേഹദൂത് ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ രത്നം പുരസ്കാരം ആദിത്യ ചാനൽ ചീഫ് റിപോർട്ടർ അജീഷ് ആദിത്യക്ക്. കേരള കൗമുദി, ഫ്ളാഷ്, മാതൃമലയാളം, തേജസ്, ഡെയ്ലി ഹണ്ട് എന്നിവയുടെ റിപോർട്ടറായിരുന്നു. ഇപ്പോൾ സുപ്രഭാതത്തിന്റെ കോട്ടയം റിപ്പോർട്ടർ. പ്രിന്റ്, വിഷൽ, ഓൺലൈൻ രംഗങ്ങളിൽ ഒന്നര പതിറ്റാണ്ടായി സജീവമാണ് ചൈൽഡ് ഡവലപ്മെന്റ് സൊസൈറ്റിയുടേതടക്കം മറ്റ് മൂന്ന് പുരസ്കാരങ്ങൾ കൂടി നേടിയിട്ടുണ്ട്. ശനിയാഴ്ച പ്രസ് ക്ളബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അവാർഡ് സമ്മാനിക്കും.
Advertisements