എ ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ഓട്ടൻതുള്ളലും നടന്നു

തലയോലപ്പറമ്പ് : എ ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ഓട്ടൻതുള്ളലും നടന്നു. എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് ജീവിതമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി ഓട്ടൻ തുള്ളൽ അവതരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി.മായാദേവി, സീനിയർ അസിസ്റ്റൻ്റ് ജയിൻകുമാർ, എസ് പി സി സി പി ഒ മാരായ അനിൽ, ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടറി ഫെബി , അധ്യാപകരായ അജിത്ത്, ജിജു , റോയ്, സ്കൂൾ കൗൺസിലർ സൗമിനി , ജിജി, രക്ഷിതാക്കൾ എസ് പി സി കേഡറ്റുകൾ, ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് കുട്ടികളും സെമിനാറിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles