എ.കെ ബാലൻ സി.പി.എം സംസ്ഥാന സെക്രട്ടറിയാകും; ചുമതല ഏറ്റെടുക്കുക കൊടിയേരി രോഗബാധിതനായ സാഹചര്യത്തിൽ; ഇ.പി ജയരാജനും , വിജയരാഘവനും, എം.വി ഗോവിനന്ദനും പരിഗണനയിൽ

തിരുവനന്തപുരം: കാൻസർ രോഗ ബാധിതനായ കൊടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയ്ക്ക് അപേക്ഷിച്ച സാഹചര്യത്തിൽ ഇന്ന് നിർണ്ണായകമായ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും, നാളെ സംസ്ഥാന കമ്മിറ്റിയും ചേരും. പാർട്ടിയുടെ പുതിയ സെക്രട്ടറിയെയോ, ആക്ടിംങ് സെക്രട്ടറിയെയോ തിരഞ്ഞെടുക്കുന്നതിനായാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഇപ്പോൾ യോഗം ചേരുന്നത്. ഈ സാഹചര്യത്തിൽ ആരാകും പാർട്ടിയുടെ പുതിയ സെക്രട്ടറി എന്നതാണ് ചർച്ച ചെയ്യുന്ന പ്രധാന വിഷയം. എ.കെ ബാലന് തന്നെയാണ് പാർട്ടിയിൽ സജീവ പരിഗണന നൽകുന്നത്. എന്നാൽ, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

Advertisements

സാധാരണ 3 മാസത്തിലൊരിക്കൽ നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച അടിയന്തരമായി വിളിച്ചത് എന്തിനാണ് ഞായറാഴ്ച (28) ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന കമ്മിറ്റിയോട് പരിഗണിക്കാൻ ആവശ്യപ്പെടുന്ന പ്രധാന അജണ്ടകൾ ഏതൊക്കെയാവും ഈ യോഗങ്ങൾ പല സുപ്രധാന തീരുമാനങ്ങൾക്കും വേദിയാകുമെന്ന് അഭ്യൂഹമുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലും ഭരണത്തിലും വൻ അഴിച്ചുപണിയുണ്ടാവും എന്നും ഉന്നതതലത്തിൽ ചർച്ചകൾ ആരംഭിച്ചു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ പാർട്ടി കേന്ദ്രങ്ങൾ ഇത് സ്ഥിരീകരിക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 8 മുതൽ 12 വരെ 5 ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടന്നിരുന്നു. രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ഈ യോഗങ്ങൾക്ക് ശേഷം ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും 29 ന് സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു. യച്ചൂരിയെ കൂടാതെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരും യോഗങ്ങളിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. ലോകായുക്ത നിയമഭേദഗതി ഇടതു പക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടുകളെ ദുർബ്ബലപ്പെടുത്തുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നേതൃയോഗം വിളിച്ചതെന്ന വിശദീകരണം സിപിഎം കേന്ദ്രങ്ങൾ നൽകിയതായും റിപ്പോർട്ടുണ്ട്. പുതിയ സംസ്ഥാന സെക്രട്ടറിയെയും പാർട്ടിയുടെ പുതിയ മന്ത്രിമാരെയും ചർച്ച ചെയ്യാനാണ് യോഗങ്ങൾ എന്നും അഭ്യൂഹങ്ങൾ ഉണ്ട് .

കോടിയേരിക്ക് പകരം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കൂടിയായ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദനെയും മുൻ മന്ത്രി എ.കെ ബാലനെയുമാണ് ആണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോടിയേരിക്ക് പകരം കണ്ണൂരിൽ നിന്നുള്ള പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് ഗോവിന്ദന്റെ സാധ്യതകൾ. ഗോവിന്ദൻ മാസ്റ്റർക്ക് (69) 75 വയസ്സ് പ്രായപരിധി തടസ്സമല്ല. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളും എ.കെ ബാലനൊപ്പം ചർച്ചയിലുണ്ടെങ്കിലും എ.കെ ബാലന്റെയും, എം.വി.ഗോവിന്ദന്റെയും പേരുകൾക്കാണ് പ്രധാന പരിഗണ. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണനെ മാർച്ചിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.