അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക് : ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ എഫ് എ സി ഇ (ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രനേർസ്) ൻ്റെ നേതൃത്വത്തിൽ 2025 ജനുവരി 20 ന് തിരുവനന്തപുരത്തുള്ള സംസ്ഥാന ഐ ടി മിഷൻ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക, വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക, അക്ഷയ ജില്ലാ / സംസ്ഥാന ഓഫീസുകളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കുന്നത് മാർച്ചും ധർണ്ണയും കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

Advertisements

സി. പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യഥിതിയാകും. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. അക്ഷയ സംരംഭകരുടെ ഒരേയൊരു പ്രതീക്ഷയായി ജനപക്ഷത്ത് നിന്ന് സാമൂഹ്യ പ്രതിബന്ധതയോടെ അക്ഷയയുടെ നിലനിൽപ്പിനു വേണ്ടി പോരാടുന്ന സംഘടനയായ ഫേസിൻ്റെ ആഹ്വാനത്തോടെ അക്ഷയ സംരംഭകർ തലസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ സമരമാണ് ഐ ടി മിഷൻ ഓഫീസിലേക്കുള്ള മാർച്ചും ധർണ്ണയും..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്ഷയ സംരംഭകർ ഇന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒൻപതു വർഷം മുൻപ് നിർദ്ദേശിച്ച സേവന നിരക്കാണ് ഇന്നും പ്രാബല്യത്തിൽ ഉള്ളത്. ആധാർ സേവനങ്ങൾക്ക് തുച്ഛമായ സേവന നിരക്ക് നൽകുകയും എന്നാൽ അവരുടേതല്ലാത്ത പിഴവുകൾക്ക് പോലും ഭീമമായ പിഴ സർക്കാർ ഈടാക്കുകയും ചെയ്യുന്നുണ്ട് . അവരുടെ ന്യായമായ ആവശ്യങ്ങൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിൻ്റെ പാതയിലാണ് അക്ഷയ സംരംഭകർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിൻ്റെ കണ്ണു തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ് സമരമുഖത്തിറങ്ങിയിരിക്കുന്നത്.

വിവര സാങ്കേതികവിദ്യയുടെ പൊൻവെളിച്ചം സാധാരണക്കാരൻ്റെ വീട്ടുമുറ്റത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച അക്ഷയ ഇ കേന്ദ്രം പദ്ധതി ഒരു ഡിജിറ്റൽ വിപ്ലവത്തിലൂടെ നമ്മുടെ സംസ്ഥാനത്തിന് വേണ്ടുവോളം പേരും പെരുമയും ഉണ്ടാക്കികൊണ്ട് സംസ്ഥാന സർക്കാരിനു വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നില കൊള്ളുന്നവരാണ് അക്ഷയ കേന്ദ്രങ്ങൾ നടത്തുന്ന അക്ഷയ സംരംഭകർ. സ്റ്റേറ്റ് ഐടി മിഷൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ചിലും ധർണ്ണയിലും എല്ലാ അക്ഷയ സംരംഭകരും പങ്കാളികളാകണമെന്ന് ഫേസ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രഡിഡണ്ട് പ്രദീഷ് വി ജേക്കബിന്റെ അധ്യക്ഷതയിൽകൂടിയ യോഗത്തിൽ സെക്രട്ടറി മനോജ്‌ തോമസ്, ട്രെഷറർ ജിജിമോൾ, ടി എസ് ശിവകുമാർ, ഡോണി മാത്യു, അപർണ എം ബി ശ്രീനി എൻ, പ്രവീൺ കുമാർ, ശ്രീജു പി എസ്, നിഷ മോൾ തുടങ്ങിയവർ പ്രസംഗിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.