അകലക്കുന്നം : ഭാരതീയ പ്രകൃതികൃഷി പദ്ധതി പ്രകാരം അകലക്കുന്നം കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണറിഞ്ഞ് ജൈവകൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം അധ്യക്ഷനായിരുന്നു.കോഴ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് സ്നേഹലത കര്‍ഷകര്‍ക്ക് ക്ലാസെടുത്തു.കൃഷി ഓഫീസര്‍ രേവതി ചന്ദ്രന് സ്വാഗതവും,ഫാര്‍മേഴ്സ് റെപ്രസെന്റേറ്റീവ് ജോയി പോത്തനാമല നന്ദിയും പറഞ്ഞു.ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു,മെമ്പര്‍മാരായ ശ്രീലത ജയന്,മാത്തുക്കുട്ടി ഞായര്‍കുളം,രാജശേഖരന്, മാത്തുക്കുട്ടി ആന്റണി,രഘു കെ കെ തുടങ്ങിയവര്‍ സംസാരിച്ചു.അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്ദു എന്‍,കൃഷി അസിസ്റ്ററ്റുമാരായ അഞ്ജലി ശംഭു,ശശികല പി എസ് ഭാരതീയ പ്രകൃതി കൃഷി എല്‍ ആര് പി ഹരികുമാര്‍ മറ്റക്കര,സി ആര് പി ടിസ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.