ആലപ്പുഴ വണ്ടാനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു: മരിച്ചത് അമ്പലപ്പുഴ സ്വദേശി 

ആലപുഴ:  വണ്ടാനത്ത് സുഹൃത്തുക്കളോടൊപ്പംക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം തറമേഴം വീട്ടിൽ നവാസ്-നൗഫില ദമ്പതികളുടെ മകൻ സൽമാൻ (20) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴ്ന്നതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കൾ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  അഗ്നി രക്ഷാസേന എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles