അകാശ് തില്ലങ്കേരിയെ തള്ളിപ്പറയാൻ പി.ജയരാജനെ നിർബന്ധിതമാക്കി പാർട്ടി; തില്ലങ്കരിയ്‌ക്കെതിരായ പൊതുസമ്മേളനത്തിൽ പി.ജയരാജനും പങ്കെടുക്കും; കർശനനിലപാടുമായി സിപിഎം ജയരാജനു മുന്നിൽ

കണ്ണൂർ: യൂത്ത്‌കോൺഗ്രസ് പ്രവർത്തകരൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം തില്ലങ്കേരിയിൽ വിളിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി. ജയരാജനെ പങ്കെടുപ്പിക്കാൻ പാർട്ടി തീരുമാനം. നേരത്തെ നിശ്ചയിച്ച പരിപാടിയിൽ സി.പി.എം മാറ്റം വരുത്തി.

Advertisements

പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കി. പി. ജയരാജൻ ആകാശിനെ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച തില്ലങ്കേരി ടൗണിലാണ് പൊതുയോഗം നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് സി.പി.എം പൊതുയോഗം വിളിച്ചത്. ആകാശിനെ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും രംഗത്തുവന്നിരുന്നു. ഷുഹൈബ് വധക്കേസിൽ സി.പി.എമ്മിന് പങ്കില്ലെന്നും ആകാശ് ക്വട്ടേഷൻ നേതാവ് ആണെന്നും ജയരാജൻ പറഞ്ഞു.

Hot Topics

Related Articles