എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് ; .പ്രതിയെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ ; പ്രതി ജിതിന്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈം ബ്രാഞ്ച്. സി.സി.ടി.വിയില്‍ പെടാതിരിക്കാന്‍ ഇയാള്‍ ബോധപൂര്‍വം ശ്രമം നടത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. പ്രതിയെ സഹായിച്ച വനിതാ നേതാവ് ഒളിവിലാണ്. കേസില്‍ ഗൂഢാലോചന സംശയിക്കുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

Advertisements

രാത്രി 11 മണിയോടെ ജിതിന്‍ ഗൗരീശപട്ടത്തെത്തി. അവിടെനിന്ന് തമ്പുരാന്‍ മുക്കിലൂടെ കുന്നുകുഴിയിലെത്തുന്നു. തുടര്‍ന്ന് സ്പാര്‍ക്ക് ഓഫീസിനു സമീപത്തുകൂടി എ.കെ.ജി സെന്ററിനു മുന്നിലെത്തിയ ശേഷം ഇയാള്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. തുടര്‍ന്ന് കുന്നുകുഴി വഴി തമ്പുരാന്‍ മുക്കിലേക്ക് ഡിയോ സ്‌കൂട്ടറില്‍ മടങ്ങിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സ്‌കൂട്ടര്‍ കൈമാറിയതിനു ശേഷമുള്ള റൂട്ട് മാപ്പും തയ്യാറാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.