എ.കെ.ജി സെന്റർ ആക്രമണക്കേസ് ; യൂത്ത്‌ കോൺഗ്രസ്‌ നേതാവ് പിടിയിൽ ; പിടിയിലായത് യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം ‌പ്രസിഡന്റ് ജിതിൻ

തിരുവനന്തപുരം  : എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ  അറസ്റ്റിൽ . യൂത്ത്‌ കോൺഗ്രസ്‌ നേതാവാണ് പിടിയിലായത്. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ് .

Advertisements

ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ആക്രമണം നടന്നു നാളിത് വരെയായിട്ടും പ്രതിയെ പിടികൂടുവാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിരുന്നു. ഇതിനിടെ സി പി എം പ്രവർത്തകർ തന്നെയാണ് അക്രമണം നടത്തിയത് എന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോൾ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.