തിരുവനന്തപുരം : എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.നാളെ 11 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും. എന്നാൽ ഇന്ന് പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും നാളെ 12 മണിക്ക് കോടതിയില്‍ ഹാജരാക്കും.
അതേസമയം എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം പൂര്‍ണമായും നിഷേധിക്കുകയാണ് ജിതിന്. ജിതിന് കുറ്റം സമ്മതിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നത് അംസംബന്ധമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. ജിതിനെ ചോക്ലേറ്റ് നൽകിയാണ് കുറ്റം സമ്മതിപ്പിച്ചത് എന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തീ കൊള്ളികൊണ്ട് സര്‍ക്കാര്‍ തല ചൊറിയരുതെന്നും തലപൊള്ളുമെന്നും സുധാകരന് വ്യക്തമാക്കി.