ഇനിയെങ്കിലും ആ ബോംബേറുകാരനെ കണ്ടെത്തുമോ..? എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതിയെ കണ്ടെത്താൻ ഇനി ക്രൈംബ്രാഞ്ച്; അന്വേഷണ സംഘത്തെ എസ്.പി എസ്.മധുസൂദനൻ നയിക്കും

തിരുവനന്തപുരം: എ.കെ.ജി ആക്രമണക്കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസി. കമ്മിഷണർ വി.എസ്. ദിനരാജും സംഘത്തിലുണ്ട്.

Advertisements

സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ 30ന് രാത്രി 11.24നാണ് സി.പി.എം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ആക്രമണം നടന്നത്. ആക്രമണം നടന്ന് ഒരുമാസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഇതിന് മുമ്ബ് തിരുവനന്തപുരത്തെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ ഇതുവരെ 1300 ഓളം ഡിയോ സ്‌കൂട്ടറുകളും നാന്നൂറോളം കോൾ റെക്കോഡുകളുമാണ് പൊലീസ് പരിശോധിച്ചത്.

Hot Topics

Related Articles