പാലക്കാട് : രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും പരിഹസിച്ച് ഡിവൈഎഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇഎംഎസിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം. ഇഎംഎസിന്റെ ജന്മനാടായ ഏലംകുളത്താണ് ഡിവൈഎഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇഎംഎസിനെതിരെയുള്ള ബല്‍റാമിന്റെ പ്രതികരണം.
‘ചെകുത്താന്മാരെ ചോരയൂട്ടി വളര്‍ത്തിയ ആളാണ് ഇഎംഎസ് നമ്പൂതിരിപ്പാട് എന്നാണ് വിടി ബല്‍റാമിന്റെ പരാമര്‍ശം. ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സി സുകുമാരനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ബല്‍റാം ഇഎംഎസിനെ ‘ചെകുത്താന്മാരെ ചോരയൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്’ എന്ന് വിശേഷിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിടി ബെൽറാമിന്റെ എഫ് ബി പോസ്റ്റ് കാണാം
‘സുഹൃത്തും സഹപ്രവർത്തകനുമായ ഒരാളെ ഒന്ന് പരിചയപ്പെടുത്താം, പേര് സി. സുകുമാരൻ. ഞങ്ങളുടെ കാലത്ത് യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ടും ഇപ്പോൾ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ്. ഒന്നുകൂടി ഉണ്ട്, ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടാണ് സുകുമാരൻ. നാൽപ്പത് വർഷത്തെ സിപിഎം കുത്തക തകർത്ത് ഏലംകുളം പഞ്ചായത്തിന്റെ ഭരണത്തലപ്പത്തേക്ക് കടന്നുവന്നിരിക്കുന്ന കോൺഗ്രസുകാരൻ. കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഒരുപാട് ചെകുത്താന്മാരെ കാലാകാലങ്ങളിൽ പാലൂട്ടി/ചോരയൂട്ടി വളർത്തിയ നമ്പൂതിരിപ്പാടിന്റെ മണ്ണിൽ പ്രസിഡണ്ടായി ജനങ്ങൾ തെരഞ്ഞെടുത്ത അടിസ്ഥാന വർഗ്ഗക്കാരൻ!’