പത്തനംതിട്ട : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള ധാരണയ്ക്ക് പിന്നാലെ നരേന്ദ്രമോദിയെ വിമർശിച്ച ബിഗ് ബോസ് താരം അകിൽ മാരാർ വീണ്ടും മോദിക്കെതിരെ രംഗത്ത്. ലോക രാജ്യങ്ങൾക് മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിക്കാൻ കഴിയേണ്ട ഒരു രാജ്യത്തെ സായിപ്പിന്റെ അടിമകൾ ആക്കി തീർത്ത മോദി സർക്കാരിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ – എന്ന് തൻറെ പോസ്റ്റിലൂടെ മോദിയെ വിമർശിച്ചാണ് അഖിൽമാരാർ രംഗത്തെത്തിയത്. ഇതിനെതിരെ സംഘപരിവാർ അനുകൂലികളിൽ നിന്നും കടുത്ത വിമർശനമാണ് അഖിൽമാരാർക്ക് നേരിടേണ്ടിവരുന്നത്.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനും തമ്മിലുള്ള വെത്യാസം എന്താണെന്ന് അറിയുമോ..
ബിസിനസ്സ്കാരൻ അവന്റെ ഒപ്പം ഉള്ള ആർക്ക് എന്ത് പറ്റിയാലും അവൻ ആദ്യം ചിന്തിക്കുന്നത് എതിർത്താൽ എന്റെ ബിസിനസ്സ് പൊളിയുമോ എന്നതാണ്… അത് കൊണ്ട് അവൻ ആരെയും എതിർക്കാതെ നയപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും..
രാഷ്ട്രീക്കാർ അവന്റെ ഒപ്പം ഉള്ളവർക്ക് എന്തെങ്കിലും പറ്റിയാൽ ആ അപകടം പറ്റിയവനെ സംരക്ഷിക്കും..
ഇനി രാഷ്ട്രീയത്തിൽ നേതാക്കൾ ഉണ്ടാവുന്നത് ഒപ്പം ഉള്ളവനെ തൊടാൻ മറ്റൊരുത്തൻ ഭയക്കുമ്പോൾ ആണ്…ഇനി അവനെ ആരെങ്കിലും ഒരുത്തൻ തൊട്ടാൽ നാളെ മറ്റൊരുത്തൻ തൊടാൻ ഭയക്കുന്ന രീതിയിൽ തിരിച്ചടി കൊടുക്കും…
അവിടെയാണ് നരേന്ദ്ര മോദി പൂർണമായും ഒരു ബിസിനസ്സ്കാരൻ ആയി മാറുന്നത്..
എന്തായിരിക്കും കാരണം… അമേരിക്ക പണം ഉള്ളവൻ ആണ് അവൻ പറയുന്നത് കേട്ട് നിന്നാൽ അവൻ എന്തെങ്കിലും നമുക്ക് തരും.. ബിരിയാണി തിന്നിട്ട് ഇട്ട് കൊടുക്കുന്ന എല്ലിൻ കഷ്ണം നമ്മൾ ആസ്വദിച്ചു കഴിക്കും…
സത്യത്തിൽ അമേരിക്ക എന്ത് കൊണ്ടാണ് ഇടപെട്ടത്…ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഒറ്റയടിക്ക് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചാൽ ഇല്ലാതാവുന്നത് പൊന് മുട്ട ഇടുന്ന ഒരു താറാവ് ആണെന്ന് അമേരിക്കയ്ക്ക് അറിയാം.. അത് മാത്രമല്ല അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ ഒരു പരസ്യം കൂടിയാണ് ഈ യുദ്ധം..എന്നാൽ അമേരിക്കയുടെ F-16 പുല്ലു പോലെ ഇന്ത്യ തകർത്തെന്നും നാളെയും തകർക്കും എന്നും അവന് മനസ്സിലായി.. മണ്ടന്മാർ ആയ പാകിസ്ഥാൻ ഇനിയും യുദ്ധം തുടർന്നാൽ ഇല്ലാതാവുന്നത് അമേരിക്കയുടെ കൂടി അഭിമാനമാണ്..അത് കൊണ്ട് എത്രയും പെട്ടെന്നു ഇടപെട്ടില്ലെങ്കിൽ ഉണ്ടാക്കി വെച്ച F-16 അമേരിക്കയിൽ ഇരുന്ന് പൂപ്പൽ പിടിക്കും.. ലോകത്തിനു മുന്നിൽ അമേരിക്ക നാറും.. അത് മാത്രമല്ല റഷ്യയ്ക്ക് വലിയ മൈലേജ് ഇന്ത്യ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.. പാകിസ്ഥാനെ ഒരാഴ്ച കൊണ്ട് ഇന്ത്യ ഒതുക്കി POK കൂടി തിരിച്ചു പിടിച്ചാൽ അമേരിക്ക തീർന്നു.. ഇന്ത്യ ലോകത്തു വലിയൊരു ഡിമാൻഡിങ് പവർ ആയി വളരും.. വലിയ അപകടം മുന്നിൽ കണ്ട ട്രമ്പ് ചാടി ഇറങ്ങിയത് പാകിസ്താനെ ഇന്ത്യയുടെ കൈയിൽ നിന്നും രക്ഷിച്ചു അത് വഴി അമേരിക്കയുടെ പവർ ലോകത്തിനു കാണിച്ചു കൊടുക്കാനും ഇന്ത്യ ഞങ്ങളുടെ കളിപ്പാവ തന്നെയാണ് എന്ന് വരുത്തി തീർക്കണം എന്ന ഉദ്ദേശത്തിലും ആയിരുന്നു.. അത് കൊണ്ട് തന്നെ ഇന്ത്യ -പാകിസ്ഥാൻ പ്രശ്നം അമേരിക്ക ഇടപെട്ടു അവസാനിപ്പിച്ചു എന്നയാൾ ലോകത്തോട് പറഞ്ഞു…
മൈ ഫ്രണ്ട് പറഞ്ഞാൽ പഞ്ച പുച്ഛമടക്കി കേക്കുന്ന ഇന്ത്യൻ ബിസിനസ്സ് കാരൻ അമേരിക്കയുടെ തീരുമാനം അതെ പടി ലോകത്തോട് വിളിച്ചു കൂവി..
ഈ വിഷയത്തിൽ സ്വന്തമായി തീരുമാനം എടുക്കാൻ ശേഷി ഇല്ലാത്തത് കൊണ്ടാണ് സൈന്യത്തിന് വിട്ട് കൊടുത്തിട്ട് മാളത്തിൽ കയറി ഒളിച്ചത്.. ഇത്രയും പ്രശ്നം ഇന്ത്യ നേരിട്ടപ്പോഴും ഒരു തവണ പോലും ജനതയെ അഭി സംബോധന ചെയ്തില്ല..
വെടി നിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചിട്ടും നമ്മൾ പ്രതികരിച്ചില്ല…
ലോക രാജ്യങ്ങൾക്ക് മുന്നിൽ അമേരിക്കയുടെ അടിമകൾ എന്ന് അഭിമാനത്തോടെ പറയാൻ നമ്മളെ പഠിപ്പിച്ച ഒരു ഭരണധികാരിയാണ് മോദി എന്ന് വരും തലമുറ പറയും…
നിലനിൽപിന് വേണ്ടി ബ്രിട്ടനൊപ്പം ചേർന്ന നാട്ടു രാജാക്കന്മാർ തകർത്തതാണ് ഒരു കാലത്തു ഇന്ത്യയെ.. അന്ന് ബ്രിട്ടനെതിരെ പോരാടി മരിച്ച ധീരന്മാരെ മാത്രമാണ് കാലം ഓർത്തിട്ടുള്ളത് അഭിമാനം കൊണ്ടിട്ടുള്ളത്..
ലോക രാജ്യങ്ങൾക് മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിക്കാൻ കഴിയേണ്ട ഒരു രാജ്യത്തെ സായിപ്പിന്റെ അടിമകൾ ആക്കി തീർത്ത മോദി സർക്കാരിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.