ന്യൂഡൽഹി : അഖില്‍ പി. ധർമജൻ എഴുതിയ നോവല്‍ ‘റാം c/o ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം. വിവിധ ഭാഷകളില്‍ നിന്നുള്ള 23 കൃതികള്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സമീപകാലത്ത് യുവ വായനക്കാർക്കിടയില്‍ ഏറ്റവുമധികം ചർച്ചയായ നോവലാണ് ‘റാം c/o ആനന്ദി’. 2020 അവസാനത്തോടെയാണ് നോവല്‍ വായനക്കാരില്‍ നിന്ന് വായനക്കാരിലേക്ക് സഞ്ചരിച്ചു തുടങ്ങിയത്. ഏറ്റവും ഒടുവില്‍ ഇൻസ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലും കൂടി ഇടംപിടിച്ചതോടെ നോവല്‍ യുവ വായനക്കാർ ഏറ്റെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവാർഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖില്‍ പി. ധർമജൻ പ്രതികരിച്ചു. ”കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്…! സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല…അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്…ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എന്റെ ഉമ്മകള്‍…”- അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.