പത്തനംതിട്ട : ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവിന്‍റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്.തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയി അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയാൻ അഖില്‍ സജീവിന് ആരും സഹായം നല്‍കിയതായി അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തേനിയില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് ഇന്ന് രാവിലെ അഖില്‍ സജീവിനെ പിടികൂടിയത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ 2021 ല്‍ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന കേസിലാണ് ഇപ്പോള്‍ അഖില്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക. അഖില്‍ സജീവനെ ചോദ്യം ചെയ്യാൻ കണ്ടോൻമെന്റ് പൊലീസ് പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് പലയിടത്തും നടന്ന നിരവധി തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.