പത്തനംതിട്ട: നിയമന കോഴ കേസിൽ
അഖിൽ സജീവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചു എന്ന കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു. പത്തനംതിട്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശ്രീരൂപ്, റെയ്സ്, ലെനിൻ, ബാസിത്, സാദിഖ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 341, 342, 323 ,324 ,506 ,38, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ തന്നെ ക്രൂരമായി മർദ്ദിച്ചതായാണ് അഖിൽ സജീവിന്റെ മൊഴി. പിലാശ്ശേരിയിൽ എത്തിച്ച് വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നും വെള്ളം നിറച്ച ബാരലിൽ തല മുക്കി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും അഖിൽ സജീവ് മൊഴി നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലും അഖില്‍ സജീവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പത്തിലധികം കേസുകൾ ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.