കൊച്ചി: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ കേസിൽ അറസ്റ്റിലായ അഖിൽ സജീവനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
2021ലെ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. തേനിയിൽ വെച്ചാണ് അഖിൽ സജീവനെ കസ്റ്റഡിയിൽ എടുത്തത്. മരുകമൾക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് പറഞ്ഞ് ഹരിദാസൻ എന്നയാളിൽനിന്ന് ഒരു ലക്ഷത്തിലേറെ രൂപ അഖിൽ സജീവൻ വാങ്ങി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് കൈമാറിയെന്നാണ് ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നിയമന തട്ടിപ്പിൽ കെ.പി ബാസിത്ത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ആരോഗ്യ പ്രശ്നമുണ്ടെന്നാണ് വിശദീകരണം. ചോദ്യം ചെയ്യലിന് എത്താൻ അസൗകര്യമുണ്ടെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പൊലീസ് പറഞ്ഞിട്ടുണ്ടായിരുന്നത്.
എന്നാൽ പൊലീസ് സ്റ്റേഷനിലെ നമ്പരിൽ വിളിച്ച് തനിക്ക് ചെങ്കണ്ണാണെന്നും എത്താൻ കഴിയില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. നേരത്തേ മൂന്ന് തവണ ബാസിത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. മൊഴിയെടുക്കലും നടത്തിയിട്ടുണ്ട്.
.