തിരുവനന്തപുരം : ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയും, സംഘടനയുടെ ദേശീയ നേതൃത്വത്തിന്റെ അറിവോ അനുവാദമോ കൂടാതെ സ്വന്ത നിലയിൽ വ്യവഹാര നടപടികൾക്ക് നേതൃത്വം നൽകുകയും, ചെയ്ത അഖില ഭാരത അയ്യപ്പ സേവാ സംഘം കേരള സ്റ്റേറ്റ് കൗൺസലിനെ പിരിച്ചു വിടാൻ ഇന്നു രാവിലെ 10 -ന് സംഘം ദേശീയ പ്രസിഡന്റ് ഡോ.കെ. അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
സംഘത്തിന്റെ മുൻ ജനറൽ സെക്രട്ടറി എൻ.വേലായുധൻ നായരുടെ നിര്യാണത്തിനു ശേഷം വിഭാഗീയതയും, വിമത പ്രവർത്തനങ്ങളും നടത്തി സംഘടനയുടെ വ്യാജ ലറ്റർ പാഡുണ്ടാക്കി സ്വയം ഭാരവാഹികളായി പ്രഖ്യാപിച്ച് പത്ര വാർത്തകൾ നൽകുകയും, സമാന്തര പ്രവർത്തനങ്ങളിലൂലെ 77 – വർഷങ്ങൾ പിന്നിട്ട ഈ സംഘടനയുടെയശ്ശസിന് കളങ്കവും, പ്രതിഛായാ നഷ്ടവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ്, കൊയ്യം ജനാർദ്ദനൻ, സെക്രട്ടറി, കൊച്ചു കൃഷ്ണൻ, ദേശീയ പ്രവർത്തക സമിതി അംഗങ്ങളായ നരേന്ദ്രൻ നായർ , പന്തളം, അഡ്വ. മനോജ് പാല എന്നിവരെ അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുവാനും, സംഘം ദേശീയ നേതൃത്വത്തിന്റെ അറിവോ അനുവാദമോ, സമ്മതമോ ഇല്ലാതെ സ്വന്തനിലയിൽ തിരുനക്കര ക്ഷേത്രോപദേശക സമിതിക്കെതിരെ വ്യവഹാരത്തിൽ ഏർപ്പെട്ടതിന് 121-ാം നമ്പർ കോട്ടയം, തിരുനക്കര ശാഖയെ പിരിച്ചു വിടാനും, തിരുനക്കര ശാഖാ സെക്രട്ടറി ഡി. ജയകുമാറിന് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് നൽകുവാനും തീരുമാനിച്ചതായി സംഘം ദേശീയ ജനറൽ സെക്രട്ടറി ഗോവിന്ദ് പത്മൻ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘം ദേശിയ ട്രഷറാർ , എം.വിശ്വനാഥൻ, ദേശീയ വൈസ് പ്രസിഡന്റ് മാരായ അഡ്വ.ഡി. വിജയകുമാർ, എസ്.എം.ആർ. ബാലസുബ്രഹ്മണ്യം , എം.ശ്രീധർ , പി. സ്വാമിനാഥൻ, , ദേശീയ സെക്രട്ടറി മാരായ പി.കെ.രാധാകൃഷ്ണ പണിക്കർ, ഇ.കൃഷ്ണൻ നായർ , പി.പി.ശശിധരൻ നായർ, ഹരിദാസൻ നായർ , കൃഷ്ണമൂർത്തി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി. ബാലൻ എന്നിവർ ചേർന്ന് ഐക്യകണ്ഠേനയാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.