ആലപ്പുഴ : ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ്സ് അസോസിയേഷൻ (എ കെ പി എൽ എ) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തൽ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് നിർവഹിച്ചു. ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, സംസ്ഥാന വൈസ് പ്രസിഡന്റ് സജി തോമസ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിദ്യാനാഥ് വി കെ, ജിജോ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സെമിനാർ ‘ഹയർസെക്കൻഡറി മേഖലയിൽ ലാബ് അസിസ്റ്റൻസ് നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ബെന്നി വർഗീസ് അവതരിപ്പിച്ചു.
സെപ്റ്റംബർ 18 രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് 1:30ന് നടക്കുന്ന സംസ്ഥാന പ്രസിഡണ്ട് ജോൺസി ജേക്കബിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനംബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എച്ച് സലാം എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിക്കും. എ എസ് സുദർശനൻ ( പഞ്ചായത്ത് പ്രസിഡന്റ്, പുറക്കാട്) കെ. അശോക് കുമാർ ( മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചെങ്ങന്നൂർ), സുമേഷ് കാഞ്ഞിരം, ടി. വി. കുര്യാക്കോസ്, അരുൺ ജോസ്, വിദ്യാനാഥ് വി. കെ., മാഹിൻ സജിത്ത്, സജി തോമസ് എന്നിവർ പ്രസംഗിക്കും. അമ്പലപ്പുഴ, പുറക്കാട് മാർ സ്ലീവ ചർച്ച് ഹാളിലാണ് സമ്മേളനം നടക്കുന്നത്.