ആക്രിസാധനങ്ങൾ ശേഖരിച്ചു വയ്ക്കുന്ന വീടിനുള്ളിൽ സ്‌ഫോടനം; കണ്ണൂരിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു; മരിച്ചത് അച്ഛനും മകനും

കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അസാം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ഷഹീദുൾ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. മട്ടന്നൂർ പത്തൊൻപതാം മൈൽ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപം ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു ഇരുവരും. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.

Advertisements

ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സ്ഫോടനം ഉണ്ടായത്.ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലു പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്ഫോടനം നടക്കുമ്പോൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മാലിന്യം ശേഖരിക്കുമ്പോൾ ലഭിച്ച സ്ഫോടകവസ്തു വീടിനുള്ളിൽ വെച്ച് തുറന്നു നോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles