ആകാശ് പ്രൈം : ആകാശ അതിർത്തി വിശാലമായി കാക്കാൻ അവർ വരുന്നു

ലഡാക്ക്: വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടാൻ ഇന്ത്യ. ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.ബുധനാഴ്ച ലഡാക്കില്‍ വെച്ച്‌ ഇന്ത്യൻ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്.

Advertisements

15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം നടത്തിയത്. വ്യോമസേനയ്ക്കൊപ്പം ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മിസൈല്‍ സംവിധാനം വികസിപ്പിച്ചത് കേന്ദ്ര പ്രതിരോധ ഏജൻസിയായ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) ആണ്. വേഗത്തില്‍ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് രണ്ട് തവണ മിസൈല്‍ കൃത്യമായി പതിച്ചെന്നും ദുർഘടമായ സാഹചര്യങ്ങളിലുള്ള മിസൈല്‍ സംവിധാനത്തിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സേനയിലെ തേർഡ്, ഫോർത്ത് റെജിമെന്റുകളുടെ ഭാഗമായിരിക്കും ആകാശ് പ്രൈം. നേരത്തേ ഓപ്പറേഷൻ സിന്ദൂറില്‍ പാകിസ്താന്റെ ശ്രമങ്ങളെ തകർത്തതില്‍ സുപ്രധാന പങ്കുവഹിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആകാശ്. ചൈനീസ് ജെറ്റുകളും ടർക്കിഷ് ഡ്രോണുകളും ഉപയോഗിച്ചുള്ള പാക് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാൻ ആകാശ് മിസൈല്‍ സംവിധാനങ്ങളാണ് ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈല്‍ സംവിധാനങ്ങള്‍. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ പതിപ്പിക്കാവുന്നതുമാണ് മിസൈല്‍ സംവിധാനം.

ആകാശ് മാർക്ക്-ഐ, ആകാശ് 1 എസ്, ആകാശ്- എൻജി എന്നിങ്ങനെ ഈ മിസൈല്‍ സംവിധാനത്തിന്റെ വിവിധ പതിപ്പുകള്‍ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. ആകാശ് എൻജി(നെക്സ്റ്റ് ജനറേഷൻ) പ്രതിരോധ സംവിധാനത്തിന് 70 മുതല്‍ 80 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാനാകും. അതിവേഗത്തിലെത്തുന്ന മിസൈലുകള്‍, റഡാർ ക്രോസ് സെക്ഷൻ കുറവുള്ള സ്റ്റെല്‍ത്ത് വിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ തകർക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനവും ആകാശ് എൻജിയിലുണ്ട്. കരയില്‍നിന്ന് ആകാശത്തെ ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കുന്ന സർഫസ് ടു എയർ മിസൈല്‍ സംവിധാനമാണ് ആകാശ് 1 എസ്.

Hot Topics

Related Articles