മുംബൈ: കരിയറില്‍ നേട്ടങ്ങളും വീഴ്ചകളും കണ്ടിട്ടുള്ള താരമാണ് അക്ഷയ് കുമാർ. അടുത്ത കാലത്തായി അക്ഷയ് കുമാറിന് എന്നാല്‍ നല്ല കാലമല്ലെന്ന് തന്നെ പറയാം. ഗലാറ്റ പ്ലസുമായുള്ള അഭിമുഖത്തില്‍ തന്‍റെ സിനിമകൾ പരാജയപ്പെടുന്ന സമയത്ത് ബോളിവുഡിലെ ചിലർ അത് ആഘോഷിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.
രാജ്യത്തെ മുൻനിര താരമായതിനാല്‍ ചിത്രങ്ങളുടെ ജയ പരാജയങ്ങള്‍ സംബന്ധിച്ച് അക്ഷയ് കുമാറിന് മേലുള്ള നിരീക്ഷണം ശക്തമല്ലെ എന്നായിരുന്നു ചോദ്യം. “അതേ അത് എല്ലായിപ്പോഴുമുണ്ട്. നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ടാല്‍. ഇന്‍ട്രസ്ട്രീയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും. ഞാന്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ പടം വിജയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ ചിരിക്കാറുണ്ട്” അക്ഷയ് കുമാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആളുകൾ എന്ന് പറയുമ്പോൾ അവര്‍ സിനിമ രംഗത്തുള്ളവരാണ് എന്നാണ് അക്ഷയ് വ്യക്തമാക്കുന്നു., വിജയം എന്നതിന്‍റെ താക്കോൽ സ്ഥിരതയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ കൂട്ടിച്ചേർത്തു. “സിനിമകൾ ഓടാത്തത് പല തവണ ഞാന്‍ കണ്ടതാണ്. എല്ലാവരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. സിനിമകൾ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നതാണ് പ്രധാനം. അച്ഛൻ എന്നെ അത് പഠിപ്പിച്ചിട്ടുണ്ട്. ധാരാളം ആളുകൾ വന്ന് നിങ്ങൾക്ക് ഉപദേശം നൽകും, നിങ്ങൾ നിങ്ങളുടെ സ്വന്തം ബോധം പിന്തുടർന്ന് നേരെ പോകുക. എപ്പോഴും ഒരു നിർമ്മാതാവിന്‍റെ ആളായി ഇരിക്കുക. ഒരു സിനിമ പ്രവർത്തിക്കാത്തപ്പോൾ നിന്‍മ്മാതാവിന്‍റെ വേദന നമ്മുടെത് കൂടിയാകണം” അക്ഷയ് പറഞ്ഞു.
അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം സർഫിറ ജൂലൈ 12 നാണ് തീയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് നിരാശജനകായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ദിനം ചിത്രത്തിന്‍റെ കളക്ഷന്‍ മെച്ചപ്പെട്ടുവെന്നാണ് വിവരം. സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ.
പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.