ഏറ്റുമാനൂര്‍ : പ്രമുഖ കെട്ടിട നിര്‍മ്മാതാവും, വെള്ളാപ്പള്ളി ബ്രദേഴ്‌സ് കുമരകം ബാക്ക് വാട്ടര്‍ ടിപ്പിള്‍സ് എന്നിവയുടെ ഉടമയുമായി പേരൂര്‍ വെള്ളാപ്പള്ളി വീട്ടില്‍ മാത്യൂ അലക്‌സ് വെള്ളാപ്പള്ളി(ബാപ്പുജി-63) യ്ക്ക് ് ജന്മനാട് വിട ചൊല്ലി. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയ്ക്ക് വീട്ടിലേ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ക്‌നാനായ കത്തോലിക്കാ പള്ളിയിലായിരുന്നു സംസ്‌കാരം. ഫാദര്‍ സൈമണ്‍ പഴുക്കാലിയിലിന്റെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
സാധാരണക്കാരുടെ കണ്ണീരിന് മുന്നില്‍ മനസലിയുന്ന ബാപ്പുജിയുടെ മരണ വാര്‍ത്തയറിഞ്ഞ് നൂറ് കണക്കിനാളുകളാണ് വെള്ളാപ്പള്ളി വീട്ടു മുറ്റത്തേയ്ക്കും പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ക്‌നാനായ കത്തോലിക്കാ പള്ളിയിലേയ്ക്കും ഇന്നലെ ഒഴുകിയെത്തിയത്. മന്ത്രിമാരായ വി.എന്‍ വാസവന്‍, റോഷി അഗസ്റ്റിയന്‍, എം.പി മാരായ തോമസ് ചാഴികാടന്‍, ജോസ് കെ മാണി, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, വൈക്കം വിശ്വന്‍, മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തിമോത്തിയോസ്, ഫാ. മൈക്കിള്‍ വെട്ടിക്കാട്ടില്‍ എന്നു തുടങ്ങി രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വെള്ളാപ്പള്ളി വീട്ടിലെത്തിയിരുന്നു. നിരവധി സാധാരണക്കാര്‍ക്ക് അത്താണിയായിരുന്ന ബാപ്പുജിയുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയ കാഴ്ചയാണ് വെള്ളാപ്പള്ളി വീട്ടില്‍ കാണാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരേതരായ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളിയുടെയും, മേരിക്കുട്ടി അലക്‌സാണ്ടറുടെയും മകനായ മാത്യൂ അലക്‌സാണ്ടര്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും, കോട്ടയം സെന്റര്‍ സ്ഥാപകനുമായിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ ജനിച്ച മകന് അച്ഛന്‍ അറിഞ്ഞ് നല്‍കിയ ഓമനപ്പേരായിരുന്നു ബാപ്പുജി.വിതുര ഇടശേരിയില്‍ കുടുംബാംഗമായ ബിന്ദുമാത്യൂവാണ് ഭാര്യ.
മക്കള്‍ പ്രിയ മാത്യൂ, അലക്‌സ് മാത്യൂ, മരുമക്കള്‍ വിശാഖ് എബ്രഹാം(വാഴയില്‍ വെളിയനാട്), റ്റാനിയ അന്നാ തോമസ്( പൊട്ടന്‍കുളം കൂട്ടിക്കല്‍)