പ്രളയത്തിലും ആൽഫാ പാലിയേറ്റീവ് കെയർ  കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ സേവനം മാതൃകയാകുന്നു 

തലവടി:ചില മാസങ്ങൾക്ക്  മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു.ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുകയാണ്. 

Advertisements

പ്രളയത്തിലും  വീടുകൾ സന്ദർശിച്ചു രോഗികളെ പരിചരിക്കുവാൻ സന്നദ്ധരായ ആരോഗ്യ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാകുകയാണ്. പ്രസിഡൻ്റ്  പി.വി.രവീന്ദ്രനാഥ് പട്ടരുമഠം, വർക്കിങ്ങ്  പ്രസിഡൻ്റ് സുഷമ്മ സുധാകരൻ,  സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ,കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ,ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ചു, ഫിസിയോതെറാപ്പിസ്റ്റ് ജിഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഭവനങ്ങൾ സന്ദർശിക്കുന്നത്.കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഡോ.മറിയാമ്മ ജോർജിൻ്റെ സേവനവും സൗജന്യമായി ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലവടി ,മുട്ടാർ, എടത്വ ,നിരണം, ഗ്രാമ പഞ്ചായത്ത് മേഖലയിലെ മുന്നൂറിൽപ്പരം കിടപ്പ് രോഗികൾക്ക്  ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ കുട്ടനാട് ലിങ്കിൻ്റെ സേവനം ആഴ്ചയിൽ ആറ് ദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  സൗജന്യമായി  ലഭ്യമാക്കുന്നുണ്ടെന്ന്  സെക്രട്ടറി എം.ജി കൊച്ചുമോൻ , ചീഫ് കോർഡിനേറ്റർ അംജിത്ത് കുമാർ എന്നിവർ അറിയിച്ചു.

Hot Topics

Related Articles