ആലപ്പുഴ:ലേക് ഷോര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.എരമല്ലൂര്‍ കടവനത്തറ സ്വദേശി അശ്വതി (22) ആണ് മരിച്ചത്. നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലെ ജീവനക്കാരിയായ അശ്വതിയെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisements
അശ്വതി ജോലിക്ക് എത്താതായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് അമ്മയെ ഫോണ്‍ ചെയ്ത് വിവരം തിരക്കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുഞ്ഞുമോൻ – ലത ദമ്ബതികളുടെ മകളാണ്. സഹോദരൻ: അനന്തു.