നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന തലവടി ചുണ്ടന്റെ ഓഹരി ഉടമകളുടെ യോഗം നടന്നു. ജനുവരി ആദ്യം തലവടി ചുണ്ടന് നീരണിയിക്കാന്‍ യോഗം തീരുമാനിച്ചു. തിരുപനയന്നൂര്‍ കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ ആര് ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠന് ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ജോജി ജെ വയലപള്ളി, അരുണ്‍കുമാര്‍ പുന്നശ്ശേരില്‍ , അജിത്ത് കുമാര്‍ പിഷാരത്ത്, ജനറല്‍ സെക്രട്ടറി ജോമോന് ചക്കാലയില്‍, ട്രഷറാര്‍ പി ഡി രമേശ് കുമാര്‍, ജനറല്‍ കണ്‍വീനറര്‍മാരായ അഡ്വ. സി പി സൈജേഷ്, ഡോ. ജോണ്സണ് വി ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടില്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, ബിനോയി മംഗലത്താടില്‍, ഓവര്‍സീസ് കോര്‍ഡിനേറ്റമാരായ ഷിക്കു അമ്പ്രയില്, സജി മണക്ക്, ബൈജു കോതപുഴശ്ശേരില്‍, മധു ഇണ്ടംതുരുത്തില്‍, മാനേജര്‍ റിനു തലവടി എന്നിവര്‍ പങ്കെടുത്തു. നിലവില്‍ തലവടി ചുണ്ടന് സ്വദേശത്തു നിന്നും വിദേശത്തു നിന്നും പ്രവാസികള്‍ ഉള്‍പ്പെടെ 156 ഓഹരി ഉടമകള്‍ ഉണ്ട്.
നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തില്‍ നിന്നും ഒരു ചുണ്ടന് വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. 2022 ഏപ്രില്‍ 14 ന് ആണ് 120 ല്‍ അധികം വര്‍ഷം പഴക്കമുള്ള തടി മാലിപ്പുരയില്‍ എത്തിച്ചത്. ഉളികുത്ത് കര്‍മ്മം ഏപ്രില്‍ 21 ന് നടന്നു. കോയില്‍മുക്ക് സാബു നാരായണന് ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍മ്മാണം. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റില്‍ ഡോ. വര്‍ഗ്ഗീസ് മാത്യുവിന്റെ പുരയിടത്തിലെ മാലിപ്പുരയില്‍ ആണ് ചുണ്ടന് വള്ളത്തിന്റെ നിര്‍മ്മാണം.
തലവടി ചുണ്ടന് ജനുവരി ആദ്യം നീരണിയും: ഓഹരി ഉടമകളുടെ യോഗം നടന്നു
Advertisements