ജനാധിപത്യ കേരളാ കോണ്‍ഗ്രസ് : ആലപ്പുഴ ജില്ലാ ക്യാമ്പ് 24, 25 തീയതികളിൽ

ആലപ്പുഴ : ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വ പഠന ക്യാമ്പ് ഫെബ്രുവരി 24, 25 തീയതികളില്‍ ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ ഉള്ള കര്‍മ്മസദനില്‍ നടക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഡോ കെ.സി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 25 ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ ആലുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഇന്‍ഡ്യന്‍ ഭരണഘടന, പ്രശ്‌നങ്ങള്‍, സഹകരണ മേഖല കാലാവസ്ഥ വ്യതിയാനം, കാര്‍ഷിക എന്നീ വിഷയങ്ങളിലുള്ള ക്‌ളാസുകളും സംഘടനാ ചര്‍ച്ചകളും ഉണ്ടായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി ഷിബു മണല അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.