എടത്വ: തലവടി ഗ്രാമപഞ്ചായത്ത് ആയൂർവേദ, ഹോമിയോ ആശുപത്രികൾക്ക് പുതിയ കെട്ടിടം പണിയുന്നതിന് തുക അനുവദിക്കണമെന്ന് ആവശ്യപെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ജനപ്രതിനിധികൾ നിവേദനം നൽകി.
തോമസ് കെ തോമസ് എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോജി ജെ വയലപ്പള്ളി, എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
Advertisements