വ്യവസായ മന്ത്രിയുടെ ഇടപെടൽ: പ്രവാസി സംരംഭകന്റെ ഡയഗ്നോസ്റ്റിക് സെന്റർ ഉദ്ഘാടനം നടന്നു

ആലപ്പുഴ : മൂന്നര കോടി രൂപ ചെലവഴിച്ചു ഹരിപ്പാട്ടു നിർമ്മിച്ച മെഡിക്കൽ ലബോറട്ടറി ഉപേക്ഷിക്കാനൊരുങ്ങിയ പ്രവാസി സംരംഭകൻ സനിൽ കുമാറിന് വ്യവസായ മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ ആശ്വാസം. 31 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് സനിൽ ഹരിപ്പാട് നഗരത്തിൽ സ്ഥാപിച്ച എസ് കെ ഡയഗ്നോസ്റ്റിക് സെന്റർ വെള്ളിയാഴ്ച മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു.
നിർമാണം പൂർത്തിയായിട്ടും വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾക്ക് കാലതാമസം നേരിട്ടതിനാൽ പദ്ധതി ഉപേക്ഷിക്കാനായിരുന്നു സനിലിന്റെ തീരുമാനം. അവസാന ശ്രമമെന്ന നിലയിൽ മന്ത്രി രാജീവിന്റെ ഓഫീസിലേക്ക് പരാതി ഇ-മെയിൽ അയച്ചു. അടുത്ത ദിവസം തന്നെ മന്ത്രിയുടെ ഓഫീസിൽ നിന്നും സനിലിനെ ബന്ധപ്പെട്ടു.

Advertisements

മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ കാലതാമസം നേരിട്ട സേവനങ്ങൾ വേഗത്തിലാക്കി നൽകി.
കേരളത്തിൽ ഏറെ സാധ്യതകളുള്ളതാണ് ആരോഗ്യ മേഖലയെന്നും ഈ രംഗത്ത് നിരവധി സംരംഭങ്ങൾ കേരളത്തിൽ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി നൂറു ശതമാനം വിജയത്തിലായിരിക്കുകയാണ്. സംരംഭകർക്ക് തടസങ്ങൾ നേരിടുന്നു എന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. സർക്കാർ എന്നും സംരംഭകർക്കൊപ്പമാണ്. ഈ പദ്ധതിയിൽ നൂറു ശതമാനം വിജയം ആദ്യം കൈവരിച്ച ജില്ലയാണ് ആലപ്പുഴയെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരിപ്പാട് നഗരസഭയിൽ നിന്നും കെട്ടിട നമ്പർ ലഭിക്കുന്നത് സംബന്ധിച്ചാണ് സനിൽ കുമാർ ബുദ്ധിമുട്ടിലായത്. കെട്ടിടം നിർമിച്ച ശേഷം 10 ജീവനക്കാരെയും നിയമിച്ചിരുന്നു. കോടികൾ മുടക്കി ലബോറട്ടറി ഉപകരണങ്ങൾക്കും ഓർഡർ കൊടുത്തിരുന്നു. ലാബ് പ്രവർത്തിക്കാതെ ശമ്പളവും നൽകി വരുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ട് അതിവേഗം പ്രശ്നം പരിഹരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ എം രാജു, നഗരസഭ അംഗം പി എസ്‌ നോബിൾ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ, കർത്തികപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ ആർ ജയൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്‌ കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ സോമൻ, കാർത്തികേയൻ, എം ലിജു തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.