സി പി എം നേതാവ് എ. ഷാനവാസിനെതിരെയുള്ള റിപ്പോർട്ട് ചോർന്നു ;ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക് സസ്‌പെൻഷൻ

ആലപ്പുഴ :സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക് സസ്‌പെൻഷൻ.സി പി എം
നേതാവ് എ. ഷാനവാസിനെതിരെയുള്ള റിപ്പോർട്ട് ചോർച്ചയിൽ നടപടി.

Advertisements

ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐ ജേക്കബ് ജോസിനെ സസ്‌പെന്റ് ചെയ്തു.
ജേക്കബ് ജോസ് റിപ്പോർട്ട് ചോർത്തി നൽകി എന്നാണ് ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജിലൻസ് എ ഡി ജി പിയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം നടത്തിയത്.
സംസ്ഥാനതല അന്വേഷണമാണ് ഷാനവാസിനെതിരെ ആദ്യ ഘട്ടത്തിൽ നടന്നത്.

ഈ അന്വേഷണം നടത്തി എ ഡി ജി പി.ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർന്നിരുന്നു. ഇതാണ് മാധ്യമങ്ങളിൽ വാർത്തയായി വന്നത്.
ഈ സംഭവത്തിലാണ് ഇപ്പോൾ നടപടി.

ഷാനവാസിന് ലഹരിക്കടത്ത് കേസിൽ ബന്ധമുണ്ടെന്നും കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

Hot Topics

Related Articles