ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം: അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്

കലവൂര്‍: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അപമാനിക്കുകയും തല്ലുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡിജിപി,സിബിഎസ്ഇ കൗണ്‍സില്‍ തുടങ്ങിയവർക്ക് വിദ്യാര്‍ഥിയുെട പിതാവ് മനോജാണ് പരാതി നല്‍കിയത്. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് വീടിന്റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

Advertisements

അവസാന പിരിയഡിൽ പ്രജിത്തും സഹപാഠിയും ക്ലാസില്‍ കയറിയിരുന്നില്ല. ഇതില്‍ അധ്യാപകന്‍ പ്രജിത്തിനെ ജനലില്‍ പിടിപ്പിച്ചുനിര്‍ത്തി തല്ലി, മറ്റൊരു അധ്യാപിക മറ്റുവിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതില്‍ മനംനൊന്തെത്തിയ പ്രജിത്ത് യൂണിഫോമോടെയാണ് വീടിനുള്ളിലെ ഹാളില്‍ ജീവനൊടുക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ പ്രതിഷേധിച്ച് കുറ്റാരോപിതരായ അധ്യാപകർക്കെതിരെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ കാട്ടൂര്‍ ഹോളി ഫാമിസി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലേക്ക് രാവിലെ 10 മണിയ്ക്ക് മാർച്ച് നടത്തുണ്ട്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ഇന്ന് സഞ്ചയനകർമങ്ങൾക്കു ശേഷം ചിതാഭസ്മവുമായി സ്കൂളിനു മുൻപിൽ പ്രതിഷേധസമരം നടത്തുമെന്ന് ആക്‌ഷൻ കൗൺസിൽ കൺവീനർ എആർ സുനിൽകുമാർ അറിയിച്ചു.

അതേസമയം ക്ലാസ് റൂമിൽവെച്ച് ശാരീരികബുദ്ധിമുട്ടുണ്ടായ സുഹൃത്തിനാവശ്യമായ പരിചരണംനൽകി മനുഷ്യത്വപരമായിട്ടുള്ള ഇടപെടലാണ് വിദ്യാർഥി നടത്തിയത്. അതു പറഞ്ഞിട്ടും കേൾക്കാതെ വിദ്യാർഥിയെ മാനസിഘാകാതം ഏൽപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുകയാണ് അധ്യാപകർ ചെയ്തതെന്ന് എസ്എഫ്ഐ ഭാരവാഹികൾ ആരോപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.