ആലപ്പുഴ: എടത്വ തലവടിയില്‍ നീര്‍നായ ശല്യം . പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ പതിനൊന്നാം വാര്‍ഡില്‍ പടിഞ്ഞാറേക്കുറ്റ് വീട്ടില്‍ ബാബു കൈമളിന് ഇരു കാലിലും നീർനായുടെ കടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഇഞ്ചക്ഷന് എടുത്തു. കഴിഞ്ഞ ആഴ്ചയും ഇതുപോലെ പ്രദേശ വാസികളായ പരിയാരത്ത് വീട്ടില്‍ പൊന്നമ്മ, കൊപ്പാറ വീട്ടില്‍ നന്ദു എന്നിവര്‍ക്ക് നീര്‍നായയുടെ കടി ഏറ്റിരുന്നു. നദിയിലേക്ക് അറവു മാലിന്യങ്ങള്‍ തള്ളുന്നതും, ജല നിരപ്പ് കുറഞ്ഞതുമാണ് നീര്‍നായയുടെ ശല്യം വര്‍ദ്ധിക്കാന്‍ കാരണം. കുളിക്കാന്‍ ഇറങ്ങുവരാണ് ആക്രമണത്തിനു ഇരയാകുന്നത്.
Advertisements