ആലപ്പുഴയിൽ രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസി(50)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Advertisements

ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.തുടർന്നു അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽകണ്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles