ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ 6.5 കിലോ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്സ് പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. റെയിൽവേ ഇന്റലിജൻസ് , എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ് , എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ ആർപിഎഫ് – എക്സൈസ് പരിശോധനയിൽ നാലാം തവണയാണ് ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടുന്നത്.
Advertisements