ആലപ്പുഴ: പുളിങ്കുന്നിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാമങ്കരി ചേന്നാട്ടുശേരിൽ ജോയലാണ് (17) മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജോയൽ .ജോയൽ പിടിവിട്ട് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേ തുടർന്ന് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചു. അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി ആദ്യ ഘട്ട പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, കൊച്ചിയിൽ നിന്നുള്ള നേവിയുടെ മുങ്ങൽ വിദഗ്ധർ എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്കാരം പിന്നീട്.