ആലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; മരിച്ചത് ഇരവ് കാട് സ്വദേശി

ആലപ്പുഴ : ബൈപ്പാസിൽ ഇരവുകാട് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. ഇരവുകാട് വാർഡ് കൊമ്പത്താംപറമ്പിൽ എസ് ജയന്റെ മകളും കളർകോട് യു പി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമായ ദയ(11)യാണ് മരിച്ചത്.

Advertisements

അച്ഛൻ്റെ സഹോദരൻ രഞ്ജിത് പണിക്കർക്കൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചാണ് ദയയ്ക്ക് പരിക്കേറ്റത്. കാൽ ഒടിഞ്ഞ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ദയയ്ക്ക് സർജറി നടത്തിയെങ്കിലും ഞായറാഴ്ച്ച മരിച്ചു. സംസ്ക്കാരം നാളെ.

Hot Topics

Related Articles