ആലപ്പുഴ അരൂർ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; പിടിയിലായത് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

ആലപ്പുഴ: ആലപ്പുഴ അരൂർ പഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കെട്ടിട നമ്പർ നൽകുന്നതിനായി രൂപ ഇദ്ദേഹം ആലപ്പുഴ സ്വദേശിയിൽ നിന്നും കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇദ്ദേഹം നിരന്തരം കെട്ടിട ഉടമയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നു വിജിലൻസിനെ സമീപിച്ച കെട്ടിടം ഉടമ പരാതി നൽകി. തുടർന്നു വിജിലൻസ് നിർദേശം അനുസരിച്ച് കെട്ടിടം ഉടമ പണം നൽകാമെന്നു സമ്മതിക്കുകയായിരുന്നു. തുടർന്നു, എരമല്ലൂരിന് സമീപമുള്ള ചെമ്മാട് ക്ഷേത്രത്തിനു സമീപം എത്തിയ കെട്ടിടം ഉടമ പണം കൈമാറി. ഈ പണം ഏറ്റുവാങ്ങുന്നതിനിടെ എത്തിയ വിജിലൻസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.