ആലപ്പുഴയിലെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീ കൊളുത്തി മരിച്ചതെന്നു സൂചന; ആത്മഹത്യയോ കൊലപാതകമോ എന്ന ആശങ്കയിൽ പൊലീസ്

ആലപ്പുഴ: വീടിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിനു(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

വീടിനുള്ളിൽ തീ കൊളുത്തി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles