ആലപ്പുഴ : ചാരുംമൂട്ടിൽ സിപിഐ കോൺഗ്രസ് സംഘർഷം.25 പേർക്ക് പരുക്ക് പോലീസുകാർക്കും പരിക്കേറ്റു. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്.
സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു
തുടർന്നാണ് സിപിഐ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. രൂക്ഷമായ കല്ലേറ് ആണ് ഉണ്ടായത്
കല്ലെറിലും സംഘർഷത്തിലും 25 ഓളം പേർക്ക് പരിക്കേറ്റു.
കോൺഗ്രസ് ഓഫീസിനു സമീപം നേരത്തെ സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തിരുന്നു തുടർന്നാണ് സിപിഐ വീണ്ടും കൊടിമരം സ്ഥാപിച്ചത്.
അത് നീക്കം ചെയ്യാൻ കോൺഗ്രസ് പ്രവർത്തകർ തുനിഞ്ഞതോടയാണ് ഇരുവിഭാഗവും സംഘടിച്ചെത്തി പരസ്പരം ഏറ്റുമുട്ടിയത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ ആലപ്പുഴയിൽ ഹർത്താൽ
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ചാരുംമൂട്ടിൽ ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു
5 പഞ്ചായത്തിലാണ് ഹർത്താലിനു ആഹ്വാനം ചെയ്തത് നൂറനാട് പാലമേൽ ചുനക്കര താമരക്കുളം തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആഹ്വാനം