ആലപ്പുഴ: വിൽപനക്കായി വീട്ടിൽസൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ ഒന്നാംവാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബിയൊണ് (26) പിടികൂടിയത്. എക്സൈസ് ഇന്‍റലിജൻസും കുട്ടനാട് റേഞ്ച് പാർട്ടിയും ചേർന്ന് രാത്രി നടത്തിയ പരിശോധനയിൽ മാരകരാസ ലഹരിയായ18.053 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. വിൽപന നടത്തിയ 3,000 രൂപയും പിടിച്ചെടുത്തു.
ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്ന് വാങ്ങുന്ന മയക്കുമരുന്ന് 0.5 ഗ്രാം വീതമാക്കി 1500 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. ചെറിയ പുസ്തകത്തിൽ എം.ഡി.എം.എ വാങ്ങിയവരുടെയും പണം നൽകാനുള്ളവരുടെയും വിവരവും എഴുതി സൂക്ഷിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം. കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നിന്‍റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിൽ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടനാട് മേഖലയിൽനിന്ന് എക്സൈസ് പിടികൂടിയ ഏറ്റവും വലിയ രാസലഹരി കേസാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. മഹേഷ്കുമാർ, ഇൻറലിജൻസ് ഇൻസ്പെക്ടർ ജി. ഫെമിൻ, പ്രിവൻറിവ് ഓഫീസർമാരായ എം.ആർ. സുരേഷ്, റോയി ജേക്കബ്, ജി. അലക്സാണ്ടർ, ഫാറൂക്ക് അഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. വിജയകുമാർ, ആർ. രതീഷ്, ജോസഫ് തോമസ്, സനിൽ സിമ്പിരാജ് എന്നിവർ പങ്കെടുത്തു.