ആലപ്പുഴ: എടത്വയിൽ വീട്ടിൽ നിന്നും പള്ളിയിലേയ്ക്കു പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. എടത്വ തായങ്കരി കൊടുപുന്ന പൊയ്ക്കാരംകളത്തിൽ ആന്റണിയുടെ മകൻ ജിസ് ടോം ആന്റണി(14)യെയാണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജിസ്.
Advertisements
ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ ആറു മണിയോടെ പള്ളിയിലേയ്ക്കെന്ന പേരിലാണ് കുട്ടി വീട്ടിൽ നിന്നും പോയത്. എന്നാൽ, പിന്നീട് കുട്ടിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടർന്നാണ് ബന്ധുകൾ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ട് കിട്ടുന്നവർ എടത്വാ പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പരുകളിലോ ഉടനെ ബന്ധപെടുക
7558924213 , 8590279761