ആലപ്പുഴ: എസ് ഡി പി ഐ പ്രവർത്തകൻ ഷാനിന്റെയും ബി ജെ പി പ്രവർത്തകൻ രഞ്ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
പ്രതികൾക്കു വേണ്ടി ആലപ്പുഴയിലെ വിവിധ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ഇന്നലെയും ഇന്നുമായി ജില്ലയിലെ 260 വീടുകളിൽ ഇതിനോടകം തന്നെ പൊലിസ് റെയ്ഡ് നടത്തികഴിഞ്ഞു. പരിശോധന തുടരാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആർ എസ് എസ്, എസ് ഡി പി ഐ പ്രവത്തകരുടെ വീടുകളിലാണ് പരിശോധന നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് കൊലക്കേസുകളിലും നേരിട്ട് പങ്കാളികളായ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ എടുക്കാനോ അന്വേഷണ സംഘത്തിന് ഇതുവരെയായും സാധിച്ചിട്ടില്ല. രണ്ട് പാർട്ടികളുടേയും അടുത്ത് നിന്ന് വലിയ പ്രതിഷേധത്തിനാണ് ഇത് വഴിവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയത്.
അതേസമയം ആലപ്പുഴയിൽ സർവകക്ഷി യോഗം പുരോഗമിക്കുകയാണ്. യോഗത്തിൽ പ്രവർത്തകരെ അന്യായമായി തടവിൽ വയ്ക്കുന്നു തുടങ്ങിയ രൂക്ഷമായ ആരോപണങ്ങൾ ആർ എസ് എസും എസ് ഡി പി ഐയും ആരോപിച്ചു.