കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളി കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്. നാസറിനെ അറസ്റ്റു ചെയ്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയുടെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റ്. കേസിൽ ഇതുവരെ 29 പേരെയാണ് പൊലീസ ്അറസ്റ്റു ചെയ്തത്. മുദ്രാവാക്യം വിളിച്ച പത്തുവയസുകാരന്റെ പിതാവ് അഷ്കറിനെയും കുട്ടിയെ തോളിലേറ്റിയ ആളിനെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
Advertisements
കേസിൽ നേരത്തെ പി.എ. നവാസ്. അൻസാർ എന്നീ നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. അതേസമയം മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ മൊഴി നൽകിയത്.