ആലപ്പുഴ: അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തകഴി, പടഹാരം ചെറുവേലിൽ സുരേഷ് കുമാറിന്റെ റൈസ് മില്ലിൽ നിന്നാണ് നൂറ് കിലോയോളം കുത്തരിയും 80 കിലോ പച്ചരിയും 40 കിലോ പുഴുക്കലരിയും അഞ്ച് കിലോ ഗോതമ്പും പിടിച്ചെടുത്തത്.
Advertisements
താറാവിന് തീറ്റയായി നൽകുന്നതിനായി കാർഡ് ഉടമകളിൽ നിന്നും ശേഖരിക്കുന്നതാണിതെന്ന് കണ്ടെത്തി. ജില്ലാ സപ്ലൈ ഓഫീസർ ടി ഗാനാദേവി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഷാഹിന, അബ്ദുള്ള, വിജി വി, എം ഐ മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.