ആലപ്പുഴ : എടത്വയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. തലവടി പഞ്ചായത്ത് ആനപ്രമ്പാല്‍ വടക്ക് കൊച്ചമ്മനം പഴയചിറ പരേതനായ രാധാക്യഷ്ണന്റെ മകന് കണ്ണന് (26), പഴയചിറ പറത്തറപറമ്പില് സുബാഷിന്റെ മകന് സുമിത്ത് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45 ന് കോഴിമുക്ക് മില്‍മയ്ക്ക് സമീപത്താണ് അപകടം. അമ്പലപ്പുഴ ഭാഗത്ത് നിന്നും തലവടിക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണന്റെ നില അതീവഗുരുതരമായി തുടരുന്നു. സുജിത്ത് തീവ്രപരിചരണ വിഭാഗത്തിലാണ്.