ജലജന്യ രോഗത്താൽ കുട്ടികൾക്കും അധ്യാപകർക്കും അസ്വാസ്ഥ്യം; ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് 2 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ

ആലപ്പുഴ: ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisements

സ്കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ജലജന്യ രോഗങ്ങൾ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Hot Topics

Related Articles