പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ല്‍ വള്ളികുന്നം കാമ്പിശ്ശേരിയില്‍ യുവതിയെ കുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാള്‍ പരോളിലിറങ്ങിയത്.

Advertisements

ഇക്കഴിഞ്ഞ ജനുവരി 25 ന് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ഹാജരാക്കേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ഇയാള്‍ ജയിലിലെത്തിയിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Hot Topics

Related Articles