ആലപ്പുഴ: ആലപ്പുഴയിൽ നിന്നും നെടുമ്പാശേരി എയർ പോർട്ടിലേക്ക് ലോ ഫ്‌ളോർ ഏസി ബസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. ചേർത്തല, അരൂർ, കുമ്പളം, വൈറ്റില , ആലുവ, വഴി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ആയിട്ടാണ് സർവ്വീസ് നടത്തുന്നത്.
Advertisements
രാവിലെ 7.30 നും ഉച്ചയ്ക്ക് 02.10 നും ആലപ്പുഴ നിന്നും എയർപോർട്ടിലേക്കും 10 :40 നും വൈകിട്ട് 05.20 നും എയർപോർട്ടിൽ നിന്ന് ആലപ്പുഴയ്ക്കും സർവ്വീസ് ഉണ്ടായിരിക്കും. നെടുമ്പാശേരിയിലേക്ക് നേരിട്ട് ബസ് സർവ്വീസ് വേണമെന്ന യാത്രക്കാരുടെ വളരെ നാളത്തെ ആവശ്യമാണ് സഫലമാകുന്നത്.