തിരുവന്തപുരം: രണ്ടര വയസുകാരിക്ക് നേരെയുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപി. സംഭവിക്കാൻ പാടില്ലാത്താണ് സംഭവിച്ചത്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. മുൻപൊന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കുട്ടിയെ ഉപദ്രവിച്ച ആയമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളെ നോക്കാനായി കരാർ അടിസ്ഥാനത്തിൽ നിയമിച്ച ആയമാരാണ് കുട്ടിയെ ഉപദ്രവിച്ചത്.’ ചെറിയ പാട് മാത്രമാണ് ഇപ്പോൾ കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും അരുൺ ഗോപി പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ കുട്ടിക്ക് വൈദ്യ സഹായം നൽകിയിരുന്നു. നിലവിൽ രണ്ടര വയസുകാരി പൂർണ ആരോഗ്യവതിയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ഇവിടെയുള്ള കുട്ടികളെയെല്ലാം കണ്ണിൽ എണ്ണയൊഴിച്ചാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു