ആലപ്പുഴ: ചേപ്പാട് വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധന. ജില്ല കലക്ടർ ഹരിത വി. കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഭൂമി തരംമാറ്റം, പോക്കുവരവ്, ലൊക്കേഷൻ സ്കെച്ച്, തുടങ്ങിയ സർട്ടിഫിക്കറ്റുകൾ, വില്ലേജ് ഓഫിസിലെ രജിസ്റ്ററുകൾ, അനുബന്ധ ബുക്കുകൾ, രേഖകൾ എന്നിവ സംഘംപ്രത്യേകം പരിശോധിച്ചു. അടുത്ത ദിവസം പരിശോധന റിപ്പോർട്ട് ജില്ല കലക്ർക്ക് കൈമാറും. ഡെപ്യൂട്ടി കലക്ടർ ജെ. മോബി, ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് പ്രീത സന്തോഷ്, ജൂനിയർ സൂപ്രണ്ടുമാരായ വിമൽ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Advertisements